ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന


ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് റദ്ദാക്കലിനെ തുടര്‍ന്നാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.


2015-16 സാമ്പത്തിക വര്‍ഷം 2.26 കോടി റിട്ടേണുകളാണ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, 2016-17ല്‍ 2.82 കോടി ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഈ മാസം അഞ്ച് ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.


നോട്ട് റദ്ദാക്കല്‍, കള്ളപ്പണം തടയല്‍ തുടങ്ങിയ നടപടികളുടെ ഫലമാണ് റിട്ടേണ്‍ ഉയര്‍ന്നത്. 2,82,92,955 റിട്ടേണുകളാണ് ഓഗസ്റ്റ് അഞ്ച് വരെ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 2,26,97,843 ആയിരുന്നു.



Sharing is Caring