News Sections: Kasaragod
-
കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം
കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സെക്രട്ടറി മാര്ട്ടിന് ജോര്‍ജിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.മാര്‍ട്ടിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടോത്ത് എരുമക്കുളത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്.…
-
അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം
ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മരണകാരണം വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം…
-
പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്
പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ആണ് വിചാരണ.…
-
സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസ്;കൂറുമാറിയ സംഭവം പരിശോധിക്കുമെന്ന് സിപിഎം
സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൈയ്യൊടിച്ച കേസിലെ കൂറുമാറ്റം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്. കേസ് അട്ടിമറിക്കാന്‍ സിപിഎം ബിജെപിയെ…
-
കാസര്‍കോട് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്.നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനകത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ടൂറിസ്റ്റ് ബസില്‍…
-
ജിബിജി നിധി തട്ടിപ്പ് കേസ് പ്രതി വിനോദ് കുമാര്‍ 2012ലെ സാമ്പത്തിക തട്ടിപ്പ് കേസിലും പ്രതി
കാസര്‍ഗോട്ടെ ജിബിജി നിധി സ്ഥാപന ഉടമ വിനോദ് കുമാര്‍ 2012ലും സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി. ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന സംരഭത്തിന്റെ പേരില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ്…
-
കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ
കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ…
-
അഞ്ജുശ്രീയുടെ മരണത്തെ തുടര്‍ന്ന് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയതിനെതിരെ നിയമ നടപടിക്കൊരുങ്ങി അസോസിയേഷന്
കാസര്‍ഗോട്ടെ അഞ്ജുശ്രീയുടെ മരണത്തെ തുടര്‍ന്ന് അല്‍ റൊമാന്‍സിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തില്‍ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്. ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നാണ്…
-
അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ്
പെരുമ്പള ബേനൂരില്‍ മരിച്ച അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവരില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.…
-
അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന. അഞ്ജുശ്രീയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അഞ്ജുശ്രീയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും…

Local News













