കാസര്‍കോട് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്.നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനകത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്.


ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം. ചന്ദ്രന്‍ വിളിച്ചിട്ടു മൊബൈല്‍ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വിവരം അന്വേഷിക്കാന്‍ സുഹൃത്തിനോട് പറഞ്ഞു.


സുഹൃത്ത് വീട്ടില്‍ച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വാതില്‍ പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളെ അറിയിച്ച്‌ വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.മരണകാരണം എന്താണെന്ന് വ്യക്തമല്ല. ശ്രീനന്ദ കുണ്ടുകുഴി ജിഎച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.



Sharing is Caring