News Sections: Ernakulam
-
പ്രളയത്തെ മറികടക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ‘ഓപ്പറേഷന്‍ പ്രവാഹ്’
പ്രളയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിയുമായി നെടുമ്പാശേരി വിമാനത്താവളം. ഓപ്പറേഷന്‍ പ്രവാഹ് എന്ന പേരില്‍ 130 കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ജൂലായ് 31ന് ഒന്നാം ഘട്ടം പൂര്‍ത്തിയാകും. പെരിയാറില്‍ നിന്ന് ചെങ്ങല്‍തോടിലൂടെ പ്രളയജലം…
-
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി
ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ്…
-
എസ്ബിഐ ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 62.62 കോടി രൂപ നല്‍കി
കൊച്ചി: അറുപത്തിയാറാം സ്ഥാപകദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാര്‍ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 62.62 കോടി രൂപ സംഭാവന ചെയ്തു. കോവിഡ് 19-ന് എതിരേയുള്ള പോരാട്ടത്തിന് ഇതു രണ്ടാം തവണയാണ് രണ്ടര…
-
ആലുവയിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനമേറ്റ സംഭവം : പൊലീസ് കേസെടുത്തു
ആലുവയിൽ ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭർത്താവ് ജൗഹർ മാതാവ് സുബൈദ എന്നിവർക്കെതിരെയാണ് ആലങ്ങാട് പൊലീസ് കേസെടുത്തത്. ഗാർഹിക പീഡനം, ക്രൂരമായ മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.…
-
പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ പോലീസുകാരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി മറയൂര്‍ കോവില്‍കടവ് സ്വദേശി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ നില്ക്കുന്നതു ചോദ്യം ചെയ്ത മറയൂര്‍ സ്റ്റേഷനിലെ സിവില്‍…
-
ലുലുമാളിൽ തോക്ക് കണ്ടെത്തിയ സംഭവം; തോക്ക് ചൈനീസ് മോഡലെന്നു കണ്ടെത്തൽ
കൊച്ചി ലുലു മാളില്‍ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലെന്നു തിരിച്ചറിഞ്ഞു. 1962ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9mm പിസ്റ്റള്‍ ആണ് കണ്ടെത്തിയത്. ബാലിസ്റ്റിക് പരിശോധനയിലാണ് തോക്കിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്. സീരിയല്‍ നമ്പര്‍ പ്രകാരം…
-
ഇന്ധനവില ഇന്നും കൂട്ടി; ആറു മാസത്തിനിടെ വില കൂടിയത് 58 തവണ
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇതുവരെ 17 തവണയാണ്…
-
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി
കൊച്ചി: കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ വി. ആപ്പിള്‍, സാംസങ് മൊബൈല്‍ഫോണുകളുടെ വിവിധ മോഡലുകള്‍, ഗൂഗിള്‍ പിക്സല്‍ 3എ മുതലുള്ള മോഡലുകള്‍, മോട്ടോറോള റേസര്‍ തുടങ്ങിയവയില്‍ ഈ സൗകര്യം ലഭ്യമാണ്. കേരളം, മുംബൈ, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, യു.പി ഈസ്റ്റ്, കൊല്‍ക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി ഇ-സിം സേവനം ലഭിക്കും. ഇ-സിമ്മിന് അനുയോജ്യമായ ഫോണുകള്‍ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഫോണില്‍ ഇടേണ്ട ആവശ്യമില്ല. ഡിജിറ്റല്‍ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാര്‍ഡുകള്‍ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകള്‍, എസ്എംഎസ്, ഡാറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും. കേരളത്തിലെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം സാങ്കേതികവിദ്യ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും, ഇത് സൗകര്യപ്രദമായി ആനുകൂല്യങ്ങള്‍ ആസ്വദിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും വോഡഫോണ്‍ ഐഡിയ കേരള-തമിഴ്നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. ഉപയോക്താക്കളെ അവരുടെ ഫോണ്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനാല്‍ ഇ-സിം മെച്ചപ്പെട്ട അനുഭവം നല്‍കുമെന്ന് കമ്പനി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം eSIM (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്എംഎസ് അയയ്ക്കണം (eSIM Email ID). മൊബൈല്‍ നമ്പറില്‍ ഒരു ഇമെയില്‍ ഐഡിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ ഇമെയില്‍ (സ്പേസ് വിട്ട ശേഷം) ഇമെയില്‍ ഐഡി 199ലേക്ക് എസ്എംഎസ് അയക്കണം (Email Email ID to 199). ഇമെയില്‍ നിലവിലുള്ളതാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് 199 എന്ന നമ്പറില്‍ നിന്ന് എസ്എംഎസ് ലഭിക്കും. ഇ-സിം അഭ്യര്‍ഥന സ്ഥിരീകരിക്കുന്നതിന് ഈ മെസേജിന് ESIMYഎന്ന് മറുപടി നല്‍കണം. ഇതിന് ശേഷം ഫോണ്‍ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്എംഎസ് കൂടി ലഭിക്കും. ഫോണ്‍ കോളിലൂടെ സമ്മതം നല്‍കിയ ശേഷം ഒരു ക്യൂആര്‍ കോഡുള്ള ഇമെയില്‍, രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ലഭിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ പിന്തുടരാം. വിയുടെ പുതിയ ഉപഭോക്താക്കള്‍ക്ക് ഇ-സിം ലഭിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിക്കാം. ആക്ടിവേഷനുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യല്‍ വേഗത്തിലാക്കുമെന്നതിനാല്‍ ഹാന്‍ഡ്സെറ്റ് കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ഇമെയില്‍ വഴി അയക്കുന്ന ക്യുആര്‍ കോഡ്, സ്‌കാനിങിന് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. കോഡ് സ്‌കാന്‍ ചെയ്ത് രണ്ടു മണിക്കൂറിനകം ഇ-സിം പ്രവര്‍ത്തനസജ്ജമാവും.
-
തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാർമ് ഈസി ഏറ്റെടുക്കുന്നു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ മെഡിക്കൽ സ്റ്റോറായ ‘ഫാർമ് ഈസി’ പ്രമുഖ ലാബ് ശൃംഖലയായ തൈറോ കെയർ ടെക്‌നോളജീസിന്റെ 66.1 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. 4,546 കോടി രൂപയുടേതാണ് ഇടപാട്. ഡോ. എ.…
-
ഇന്ധനവില സെഞ്ചുറികടന്നും കുതിക്കുന്നു
കൊച്ചി: പെട്രോൾ വില സെഞ്ചുറികടന്നും കുതിക്കുന്നു. തിരുവനന്തപുരത്തും കാസർഗോട്ടും പെട്രോൾ വില നൂറുകടന്നു. ശനിയാഴ്ച പെട്രോളിന് 35പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.09 രൂപയും കാസർഗോഡ് 100.16 രൂപയുമായി.…

Local News












