ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി

ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ അർജുൻ ആയങ്കിയുടെ മൊഴി. സ്വർണം പൊട്ടിക്കാൻ ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ ആയങ്കി വെളിപ്പെടുത്തിയതായാണ് വിവരം. കൊടി സുനി, ഷാഫി തുടങ്ങിയവരുടെ സഹായം ലഭിച്ചതായാണ് അർജുന്റെ മൊഴി.

കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ സഹായം ലഭിച്ചതായി അർജുൻ വ്യക്തമാക്കിയത്. ഇരുവർക്കും തക്കതായ പ്രതിഫലം നൽകി. ഒളിവിൽ കഴിയാൻ കൊടി സുനിയുടേയും ഷാഫിയുടേയും സഹായം ലഭിച്ചെന്നും അർജുൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *