ബോണ്ടി ബീച്ച്‌ അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ


ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളില്‍ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ.ഇതോടെ സാജിദ് അക്രമിന്റെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.സാജിദ് അക്രമും മകൻ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ഡിസംബർ 14ന് വെടിവയ്പ് നടത്തിയത്.


പോലീസിന്റെ പ്രത്യാക്രമണത്തില്‍ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു.കഴിഞ്ഞ ദിവസമാണ് നവീദ് അക്രം കോമയില്‍ നിന്ന് ഉണർന്നത്. ഇയാള്‍ക്കെതിരെ 59 വകുപ്പുകളാണ് ചുമത്തിയത്.ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്.




Sharing is Caring