News Sections: Business

  • ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്

    ശാന്തി ഡി-അഡിക്ഷൻ സെന്ററിന് ആംബുലൻസ് നൽകി ഫെഡറൽ ബാങ്ക്

    ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി ശാന്തി ഡി-അഡിക്ഷൻ സെന്ററിന് നൽകുന്ന ആംബുലൻസിന്റെ താക്കോൽ ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡന്റും കോഴിക്കോട് സോണൽ ഹെഡുമായ എ സുതീഷ് ആർച്ച് ബിഷപ്പ്‌ വർഗീസ് ചക്കാലക്കലിന്…

  • പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയാൻ കെഫോൺ – സിഡിറ്റ് കൂട്ടായ്മ

    പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയാൻ കെഫോൺ – സിഡിറ്റ് കൂട്ടായ്മ

    പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി ഗ്രാമപഞ്ചായത്തുകൾ നടത്തിവരുന്ന ശ്രമങ്ങൾക്ക് പിന്തുണയായി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) സ്റ്റേറ്റ് സെന്റർ ഫോർ ഇൻഫർമേഷൻ ടെക്നോളജി (സിഡിറ്റ്)യുമായി ധാരണാപത്രം ഒപ്പുവെച്ചു. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ…

  • സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എസ്.ഐ.ബി മിറര്‍ പ്ലസ് വഴി വീടുകളിലേക്ക് വിഷുക്കൈനീട്ടം

    സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എസ്.ഐ.ബി മിറര്‍ പ്ലസ് വഴി വീടുകളിലേക്ക് വിഷുക്കൈനീട്ടം

    വിഷുക്കൈനീട്ടത്തിനായി പ്രത്യേക സംവിധാനമൊരുക്കി കേരളത്തിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. ആഘോഷവേളകളിലെ വിനിമയം സുഗമമാക്കാന്‍ ലോകത്തെവിടെ നിന്നും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാനടക്കമുള്ള സംവിധാനമാണ് എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഈ…

  • ജാഗ്രതയോടെ കൈക്കൊണ്ട തീരുമാനം;വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

    ജാഗ്രതയോടെ കൈക്കൊണ്ട തീരുമാനം;വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

    പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്.   എംപിസി നയം ഭദ്രത ഉറപ്പു തരുമ്പോഴും, മാറുന്ന വളര്‍ച്ചാ-വിലക്കയറ്റ സ്ഥിതിഗതികളോടു പ്രതികരിക്കാനുള്ള വഴക്കവും പ്രകടമാണ്. നിയമ നടപടികള്‍ കാര്യക്ഷമമാക്കുന്നതിലും ബിസിനസ് ചെയ്യാനുള്ള സാഹചര്യം മെച്ചപ്പെടുത്തുന്നതിലും നല്‍കുന്ന ഊന്നല്‍ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ വളര്‍ച്ചയും  പ്രവര്‍ത്തനത്തിലെ കാര്യ ക്ഷമതയും  ഉറപ്പാക്കുന്നു. ഇത് വിശാല സാമ്പത്തിക പരിസ്ഥിതി ശക്തിപ്പെടുത്താന്‍ സഹായിക്കും. എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും ധന വിപണിയില്‍ പങ്കാളിത്തം വ്യാപകമാക്കാനുമുള്ള നടപടികള്‍ പണ ലഭ്യത വര്‍ധിപ്പിക്കാനും വായ്പാ വളര്‍ച്ച നില നിര്‍ത്താനും സഹായിക്കും.  അദ്ദേഹം വിലയിരുത്തി.    

  • തണല്‍ ഡയാലിസിസ് സെന്ററിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

    തണല്‍ ഡയാലിസിസ് സെന്ററിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍

    വടകര- തണല്‍ ഡയാലിസിസ് സെന്ററില്‍ സ്ഥാപിച്ച 250 കെവിഎ ഡീസല്‍ ജനറേറ്ററിന്റെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ നിര്‍വഹിച്ചു. തണല്‍ ദയ റീഹാബിറ്റേഷന്‍ സെന്ററിന്റെ കീഴിലാണ് തണല്‍ ഡയാലിസിസ്…

  • തുടർച്ചയായ നാലാം വർഷവും ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ ഒന്നാമതായി മഹീന്ദ്ര

    തുടർച്ചയായ നാലാം വർഷവും ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ ഒന്നാമതായി മഹീന്ദ്ര

    ഇന്ത്യയിലെ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം നടത്തി. തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഒന്നാം നമ്പർ…

  • ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഒപ്പം പണ ലഭ്യതയും കേന്ദ്ര ബാങ്കുകളുടെ നയങ്ങളും സ്വര്‍ണത്തിന്‍റെ ഗതി നിര്‍ണയിക്കുമെന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ട് പഠനം

    ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഒപ്പം പണ ലഭ്യതയും കേന്ദ്ര ബാങ്കുകളുടെ നയങ്ങളും സ്വര്‍ണത്തിന്‍റെ ഗതി നിര്‍ണയിക്കുമെന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ട് പഠനം

    ദുര്‍ബലമായ ഡോളറിന്‍റേയും എളുപ്പത്തിലുള്ള പണത്തിന്‍റേയും പ്രധാനമായ പിന്തുണയോടെ സ്വര്‍ണ വില ഈ വര്‍ഷം തുടക്കം വരെ ശക്തമായി ഉയരുകയായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ഇനി ഏതു ദിശയിലേക്കാവും പ്രയാണം എന്നതും നിക്ഷേപകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.…

  • പയനിയര്‍ ഫില്‍-മെഡ് ലിമിറ്റഡ് ഐപിഒയ്ക്ക്

    പയനിയര്‍ ഫില്‍-മെഡ് ലിമിറ്റഡ് ഐപിഒയ്ക്ക്

    കൊച്ചി: റെയില്‍വേ, മെട്രോ ഉപകരണങ്ങള്‍, ലോക്കോമോട്ടീവ്, കോച്ച് ആപ്ലിക്കേഷന്‍ വിഭാഗത്തിനായുള്ള അനുബന്ധ ഘടകങ്ങള്‍ എന്നിവയുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കളും വിതരണക്കാരുമായ പയനിയര്‍ ഫില്‍-മെഡ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി…

  • ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

    ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

    തൃശൂര്‍– ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും  കോഴിക്കോട് ഐഐഎം ഗവേണിംഗ് ബോഡി ചെയര്‍മാനുമായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് സാങ്കേതിക മാഗസിന്‍ ‘യുക്തി-2026’…

  • രാജ്യത്താദ്യമായി പെയിന്റിങ്ങില്‍ പൊതിഞ്ഞ വിമാനം പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    രാജ്യത്താദ്യമായി പെയിന്റിങ്ങില്‍ പൊതിഞ്ഞ വിമാനം പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്‌നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ…