വിവാഹ വീട്ടില്‍ അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്നു


online news portal

വിവാഹ വീട്ടില്‍ ഡി ജെ പാര്‍ട്ടിക്കിടെ അലമാരയുടെ പൂട്ട് പൊളിച്ച് വരന്റ മൂന്ന് പവന്‍ സ്വര്‍ണമാല കവര്‍ന്നു. വടകര പുത്തൂര്‍ പടിക്കല്‍ താഴെ കുനി പ്രകാശിന്റ വീട്ടില്‍ നിന്നാണ് ആഭരണം മോഷണം പോയത്.


ഇന്നലെ ആയിരുന്നു വിവാഹം. ഡി ജെ പാര്‍ട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയില്‍ നിന്ന് സ്വര്‍ണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയില്‍ സ്വര്‍ണ മാലയോടൊപ്പം മറ്റ് ആഭരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

online news portal



Sharing is Caring