മുഖ്യമന്ത്രി പദവി; വി ഡി സതീശനെ പരസ്യമായി പിന്തുണച്ച് മുസ്‌ലിം ലീഗ്


online news portal

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കെ പ്രതിപക്ഷനേതാവ് വി ഡി സതീശനെ പരസ്യമായി പിന്തുണച്ച് മുസ്‌ലിം ലീഗ്. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു .


ആളുകളുടെ അഭിപ്രായം വി ഡി സതീശന് അനുകൂലം തന്നെയാണെന്നാണ് തോന്നുന്നത്. യു ഡി എഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്.

online news portal

ഹൈക്കമാന്‍ഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുക. അവര്‍ ഭാവി കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്. എക്‌സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഒരു എജന്‍സി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്.

എല്ലാവരും ഒരുപോലെ യു ഡി എഫ് വിജയമാണ് പറയുന്നത്. എക്‌സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. മുന്‍ കാലങ്ങളിലൊക്കെ ലീഗിന് നല്ല പരിഗണന മന്ത്രിസഭയില്‍ അടക്കം ലഭിച്ചിട്ടുണ്ടെന്നും ഒന്നും ചോദിച്ച് വാങ്ങാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ലീഗ് ആഗ്രഹിക്കുന്നില്ല . അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring