കൊച്ചി: റെയില്‍വേ, മെട്രോ ഉപകരണങ്ങള്‍, ലോക്കോമോട്ടീവ്, കോച്ച് ആപ്ലിക്കേഷന്‍ വിഭാഗത്തിനായുള്ള അനുബന്ധ ഘടകങ്ങള്‍ എന്നിവയുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കളും വിതരണക്കാരുമായ പയനിയര്‍ ഫില്‍-മെഡ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
ഡീസല്‍-ഇലക്ട്രിക്, ഇലക്ട്രിക് പ്ലാറ്റ്ഫോമുകളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനി ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, ഇക്വിറസ് കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.













