നമ്മൾ ഇന്ത്യൻസ് വാട്ടർ ടെസ്റ്റിം​ഗ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : നമ്മൾ ഇന്ത്യൻസ് ചാരിറ്റബിൾ ആൻഡ് എജ്യുക്കേഷണൽ ട്രസ്റ്റിന്റെ വാട്ടർ ടെസ്റ്റിം​ഗ് ആൻഡ് റിസർച്ച് സെന്ററിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം മാനാഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലെ സെയ്ദു അവന്യുവിൽ തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.എം.കെ രാഘവൻ എം.പി.,തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ ഡോ.മാധവൻ കോമത്ത് മുഖ്യപ്രഭാഷണം നടത്തി.പി.കെ നാസർ അധ്യക്ഷത വഹിച്ചു.എസ്.ചിത്രാം​ഗദൻ സ്വാ​ഗതവും എസ്.ചന്ദന നന്ദിയും പറഞ്ഞു.ഒ.രാജ​ഗോപാൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിനുശേഷം ഫ്ലവേഴ്സ്പ കോമഡി ഉത്സവം ഫെയിം തേജ ​ഗണേശ്, മാധവൻ കൊട്ടോടി എന്നിവർ നയിച്ച പയ്യന്നൂർ പുറച്ചേരി ​ഗ്രാമീണ കലാവേദിയുടെ ചിലമ്പാട്ടം നാട്ടറിവ് പാട്ടുകൾ അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *