പുതുവർഷത്തിൽ ഭാഗ്യം;അറിയാം ചില വിശ്വാസങ്ങൾ

പുതുവർഷം ആഘോഷിക്കുമ്പോൾ ഭക്ഷണവും പ്രധാന ഘടകം തന്നെയാണ്. നമുക്ക് ഇഷ്ടപെട്ടതോ അല്ലെങ്കിൽ വ്യത്യസ്തമായ രുചിയിലുള്ളതോ ആയ ഭക്ഷണങ്ങൾ ഈ ആഘോഷവേളയിൽ നമ്മൾ ഉൾപ്പെടുത്താറുമുണ്ട്. എന്നാൽ ചില ഇടങ്ങളിൽ ഒരു വിശ്വാസമുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങൾ പുതുവർഷ ദിനത്തിൽ കഴിച്ചാൽ ഭാഗ്യം കൊണ്ടുവരുമെന്നാണ് അവർ വിശ്വസിക്കുന്നത്. ആരോഗ്യകരവും സമ്പന്നവുമായ ഒരു വർഷം ലഭിക്കാൻ മെനുവിൽ ഉൾപ്പെടുത്താവുന്ന ആഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം ..

പയർ
പുതുവത്സര ദിനത്തിൽ ഇറ്റലിയിലെ ആളുകൾ വളരെ വിശിഷ്ടമായി കഴിക്കുന്ന ധാന്യമാണ് പയർ. വരും വർഷത്തിൽ പയറ് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് ഇറ്റലിക്കാർ വിശ്വസിക്കുന്നു. പയറിന്റെ ആകൃതിക്ക് റോമൻ നാണയങ്ങളോട് സാദൃശ്യമുള്ളതിനാലാണ് അവിടത്തുകാർ പയറിനെ ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നത്.

അച്ചിങ്ങയുടെ പയർ
ചില തെക്കൻ പാരമ്പര്യങ്ങൾ അനുസരിച്ച്, കറുത്ത കണ്ണുള്ള അച്ചിങ്ങയുടെ പയർ ഭാഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. കാരണം, തെക്കൻ രാജ്യങ്ങളിൽ ആഭ്യന്തര യുദ്ധക്കാലത്തെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഏറെ അധികമായി കഴിച്ചിരുന്ന ധന്യമായിരുന്നു ഇത്. കറുത്ത കണ്ണുള്ള പയർ പണത്തോട് സാമ്യമുള്ളതാണെന്നും അതിനാൽ അവ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.

മുന്തിരി
പുതുവത്സര ദിനത്തിൽ കൃത്യം 12 മണിക്ക് 12 മുന്തിരി കഴിക്കുകയാണെങ്കിൽ, അത് അടുത്ത 12 മാസത്തേക്ക് നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്ന ഐതീഹ്യവും നിലവിലുണ്ട്. എന്നാൽ ഇത് കേൾക്കുന്നത്ര എളുപ്പമല്ല, മുന്തിരിങ്ങ കൂട്ടമായി തിന്നുമ്പോൾ മധുരമുള്ള മുന്തിരി ആയിരിക്കണമെന്ന് നിർബന്ധവും ഉണ്ട്. കാരണം, പുളിപ്പുള്ള മുന്തിരി കഴിച്ചാൽ അത് നിങ്ങളുടെ വരാനിരിക്കുന്ന മാസത്തെ മധുരം നഷ്ട്ടപെടുത്തുമെന്നാണ് അവർ വിശ്വസിക്കുന്നത്.

മത്സ്യങ്ങൾ
മത്സ്യപ്രേമികൾക്ക് ഒരു സന്തോഷ വാർത്തയായിരിക്കും ഇത്. പുതുവത്സര ദിനത്തിൽ മത്സ്യം കഴിച്ചാൽ അത് ഭാഗ്യമായി കണക്കാക്കപ്പെടുന്നവരുണ്ട്. പല കാരണങ്ങളാൽ മത്സ്യം ഭാഗ്യത്തിന്റെ പ്രതീകമാണ്. മീൻ ചെതുമ്പലുകൾ നാണയങ്ങൾ പോലെ കാണപ്പെടുന്നു. അതിനാൽ, ജനുവരി 1-ന് മത്സ്യം കഴിക്കുന്നത് നല്ല കാര്യമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

നൂഡിൽസ്
പല ഏഷ്യൻ രാജ്യങ്ങളിലും, പുതുവത്സര ദിനത്തിൽ നൂഡിൽസ് കഴിക്കുന്നവരുണ്ട്. ഇതിന് കാരണമായി പറയുന്നത് ഇതിലൂടെ അവരുടെ ആയുസ്സ് വർധിക്കുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. നൂഡിൽസ് ദീർഘായുസ്സിനോട് സാമ്യമുണ്ട് എന്ന് കരുതുന്നതിനാലായിരിക്കണം ഇങ്ങനെ ഒരു വിശ്വാസം പ്രചരിച്ചത്. പക്ഷെ, അതിനൊരു നിബന്ധനയുണ്ട്! നിങ്ങൾ നൂഡിൽസ് കഴിക്കുമ്പോൾ അത് പൂർണ്ണമായും നിങ്ങളുടെ വായിൽ എത്തണം. അതിനുമുമ്പ് പകുതിക്ക് വച്ച് നൂഡിൽസ് പൊട്ടിപോകാൻ പാടില്ല. നൂഡിൽസ് മുറിഞ്ഞ് പോകാതെ തന്നെ മുഴുവൻ കഴിക്കണമെന്നാണ് അതിന്റെ നിബന്ധന.

കോൺബ്രഡ്
കോൺബ്രഡ് സ്വർണ്ണത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഈ വിശ്വാസം പുലർത്തുന്നവർ പുതുവർഷ ദിവസം കോൺബ്രെഡ് കഴിച്ചു ആഘോഷിക്കാറുണ്ട്. ചിലർ അധിക ഭാഗ്യം ലഭിക്കുവാനായി കോൺബ്രഡുകളിൽ ടോപ്പിങ്ങായി ചോളത്തിന്റെ കുരു, തേൻ, വെണ്ണ എന്നിവയും ചേർക്കുന്നു.

വൃത്ത ആകൃതിയിലുള്ള കേക്കുകൾ
ഒരു വർഷം മുഴുവൻ സൈക്ലിംഗ് പോലെ ചുറ്റുന്നു എന്ന ആശയത്തിലാണ് വൃത്താകൃതിയിലുള്ള കേക്ക് പുതുവർഷ ദിനത്തിൽ മുറിക്കുന്നത്. ചിലർ വരാനിരിക്കുന്ന വർഷത്തിന്റെ പ്രതീകമായിഇതിനെ കാണുന്നു. സമയത്തിന് കൃത്യമായ തുടക്കമോ അവസാനമോ ഇല്ല, കലണ്ടർ ചുറ്റിക്കറങ്ങുന്നു. അതിനാൽ, പുതുവത്സര ദിനത്തിൽ ഒരു വൃത്താകൃതിയിലുള്ള കേക്ക് കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ചില രാജ്യങ്ങളിൽ, കേക്കിന്റെ മധ്യത്തിൽ ഒരു നാണയം സ്ഥാപിക്കാറുണ്ട്. അത് കണ്ടെത്തുന്നയാൾക്ക് ഭാഗ്യം ലഭിക്കുമെന്നും കരുതപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *