ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജന്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ കവി വിജയ് ശേഷാദ്രിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ‘ത്രീ സെക്ഷന്‍’ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പത്രപ്രവര്‍ത്തനം, സാഹിത്യം, നാടകം, സംഗീതം എന്നീ മേഖലകളിലെ നേട്ടത്തിനാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം നല്‍കുന്നത്.
പതിനായിരം അമേരിക്കന്‍ ഡോളറാണ് പുരസ്‌കാരത്തുക. ബംഗളൂരുവില്‍ ജനിച്ച ശേഷാദ്രി കുടുംബത്തോടൊപ്പം അഞ്ചാം വയസിലാണ് അമേരിക്കയില്‍ എത്തുന്നത്. ന്യൂയോര്‍ക്കിലെ സാറാ ലോറന്‍സ് ആര്‍ട്‌സ് കോളജിലെ അധ്യാപകനാണ് വിജയ് ശേഷാദ്രി. പുലിറ്റ്‌സര്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. ദ ലോങ് മെഡോ, വൈല്‍ഡ് കിങ്ഡം എന്നിവയാണ്് ശേഷാദ്രിയുടെ പ്രധാന കൃതികള്‍.
പബ്ലിക് സര്‍വീസ് ജേര്‍ണലിസത്തിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരം ദി ഗാര്‍ഡിയനും വാഷിംഗ്ടണ്‍ പോസ്റ്റും പങ്കിട്ടു. ബ്രേക്കിംഗ് ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ദി ബോസ്റ്റണ്‍ ഗ്ലോബും രാജ്യാന്തര റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകരും സ്വന്തമാക്കി.
FLASHNEWS