നഗ്‌ന ഫോട്ടോ കണി വെച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

Vishuകാസര്‍കോട്: വിഷുദിന പുലര്‍ച്ചെ കണികാണുന്ന തരത്തില്‍ യുവതിയുടെ അശ്ലീല ചിത്രം വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ പെരുമ്പള സ്വദേശികളായ നാലംഗ സംഘം അറസ്റ്റില്‍. കുണ്ടംകുഴി സ്‌കൂളിന് സമീപത്തെ ജ്യോത്സ്യര്‍ രത്‌നാകരന്റെ വീട്ടിലാണ് സംഭവം. ഇയാളുടെ പരാതിയില്‍ ബന്ധുവായ പെരുമ്പള ചെട്ടുംകുഴിയിലെ പ്രവീണ്‍, ഇയാളുടെ സുഹൃത്തുക്കളായ വൈശാഖ്, പ്രിന്‍സ്, അബ്ദുല്‍വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. പ്രവീണും സുഹൃത്തുകളും രത്‌നാകരന്റെ വീട്ടിലെത്തി പൂജാമുറിക്ക് അഭിമുഖമായി ഒരു യുവതിയുടെ നഗ്‌ന ഫോട്ടോ സ്ഥാപിക്കുകയുമായിരുന്നു. രത്‌നാകരന്‍ രാവിലെ എഴുന്നേറ്റ് കണികാണുന്ന തരത്തിലായിരുന്നു ഫോട്ടൊ വെച്ചിരുന്നത്. രത്‌നാകരന്റെ വീടിന്റെ വരാന്തയില്‍ അസമയത്ത് ഏതാനും പേര്‍ നില്‍ക്കുന്നതായി അയല്‍ക്കാരാണ് അറിയിച്ചത്. തുടര്‍ന്ന് രത്‌നാകരന്‍ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് പ്രവീണിനെയും കൂട്ടാളികളെയും കണ്ടത്. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനെയും സംഘത്തെയും കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.



Sharing is Caring