ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പര നേടിയതിൻറെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

പൃഥ്വി ഷാ, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പടിദാർ, തിലക് വർമ, ഷാർദ്ദുൽ ഠാക്കൂർ, റിഷി ധവാൻ തുടങ്ങിയ താരങ്ങളിലാണ് ഇന്ത്യൻ പ്രതീക്ഷ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.25, 27 തീയതികളിൽ രണ്ടും മൂന്നും ഏകദിനങ്ങൾ നടക്കും. ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് എല്ലാ മത്സരങ്ങളുടെയും വേദി.

Spread the love

Leave a Reply

Your email address will not be published.