ഗവർണർക്കെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് തള്ളിയത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നുവെന്നാരോപിച്ചായിരുന്നു ഹർജി.
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം, സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നീ കാര്യങ്ങൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ബില്ലുകൾ പിടിച്ചു വയ്ക്കാനുള്ള ഗവർണ്ണറുടെ അധികാരം ഉൾക്കൊള്ളുന്ന ഭരണഘടനാ അനുച്ഛേദം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.