കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗെയിറ്റിന് സമീപം ഇന്ന് രാവിലെ പത്തര മണിയോടെയാണ് അപകടം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനാണ് തട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്ത് എത്തി. നടപടിക്രമങ്ങൾക്ക് ശേഷംട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.