നിർമ്മാണ തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി

കൊയിലാണ്ടി: പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, നിർമ്മാണമേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപ സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിർമ്മാണ തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു)കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.സി.അശ്വനി ദേവ് ധർണ്ണ ഉത്ഘാടനം ചെയ്തു.എം.പദ്മനാഭൻ അധ്യക്ഷം വഹിച്ചു.എൻ.കെ.ഭാസ്കരൻ, വി.എം.സിറാജ് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *