സഹകരണ സംഘങ്ങൾക്കെതിരെ ആർബിഐ പുറത്തിറക്കിയ പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സഹകരണ വകുപ്പ്

സഹകരണ സംഘങ്ങൾക്കെതിരെ ആർബിഐ പുറത്തിറക്കിയ പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാനാണെന്ന് സഹകരണ വകുപ്പ്. ആർബിഐ പരാമർശങ്ങൾ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും വിമർശനമുണ്ട്. കേന്ദ്രത്തിന്റെ നിക്ഷേപ ഗ്യാരണ്ടിയിൽ സഹകരണ സംഘങ്ങളില്ലെന്നും സഹകരണ സംഘം നിക്ഷേപത്തിന് ഗ്യാരണ്ടിക്കായി കേരളത്തിൽ നിയമമുണ്ടെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി. സഹകരണ സംഘം രജിസ്ട്രാർ പിബി നൂഹ് റിസർവ് ബാങ്ക് ജനറൽ മാനേജർക്ക് ഇതെല്ലാം വിശദീകരിച്ചുകൊണ്ട് കത്ത് നൽകി.

സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ കഴിഞ്ഞ ദിവസമാണ് പത്രപരസ്യം പുറത്തിറക്കിയത്. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് പയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു. സംഘാംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്തമാക്കി.

2020 സെപ്റ്റംബർ 29ന് നിലവിൽ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം, 2020 മുഖേന 1949 ലെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബാഅർ ആക്ട് 1949 ലെ വകുപ്പുകൾ അനുസരിച്ചോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *