കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് സമീപം നായയുടെ ജഡം കത്തിച്ചു; ​ഗൂഢാലോചനയെന്ന് ബിജെപി

അന്തരിച്ച ബിജെപി നേതാവ് കെ.ജി മാരാരുടെ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് സമീപം നായയുടെ ജഡം കത്തിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

സ്മൃതി മണ്ഡപത്തിന് സമപീം വിറകുകൾ കൂട്ടിവെച്ച് നായയെ കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.

കോർപ്പർഷന്റെ അനാസ്ഥയാണ് സംഭവത്തിന്പിന്നിലെന്നു ബിജെപി ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു.

ധാരാളം സ്ഥലമുണ്ടായിട്ടും സ്മൃതി കൂടീരത്തിന് മുൻപിൽ നായയെ കത്തിച്ചത് ആസൂത്രിതമാണെന്നും അദ്ദേഹം വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *