“തല്ലുമാല” പുതിയ പോസ്റ്റര്‍, റിലീസ് തിയതി പ്രഖ്യാപിച്ചു .

ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.ടോവിനോയും ഷൈന്‍ ടോം ചാക്കോയും രൂക്ഷ ഭാവത്തില്‍ ഇരിക്കുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. ‘ഒരു പാര്‍ട്ടിക്ക് വിളിച്ചാല്‍ വരുവോ ?’, എന്ന അടിക്കുറിപ്പോടെയാണ് ടോവിനോ പോസ്റ്റര്‍ പങ്കുവെച്ചത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച്‌ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.ചിത്രം ആഗസ്ത് 12ന് തിയറ്ററുകളിലെത്തും.

മുഹ്‌സിന്‍ പരാരിയും, അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വിതരണം-സെന്‍ട്രല്‍ പിക്ചേര്‍സ്‌. ഷൈന്‍ ടോം ചാക്കോ, ജോണി ആന്‍റണി, ബിനു പപ്പു, ലുക്മാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *