ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര ശ്രീലങ്കയ്‌ക്ക്

കൊളംബോ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര ശ്രീലങ്കയ്‌ക്ക്. അഞ്ച് മത്സര പരമ്ബരയിലെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ലങ്ക നാല് റണ്‍സിന് പരാജയപ്പെടുത്തി. ആദ്യ മത്സരം പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ലങ്ക 3-1ന് പരമ്ബര ഉറപ്പിച്ചത്.

നാട്ടില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയയെ തോല്‍പ്പിച്ച്‌ ശ്രീലങ്ക ഏകദിന പരമ്ബര നേടുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പൊരുതിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല.

112 പന്തുകളില്‍ 99 റണ്‍സെടുത്ത വാര്‍ണറെ ധനഞ്ജയ ഡിസില്‍വയാണ് പുറത്താക്കിയത്.
43 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കമ്മിന്‍സിനെ 49ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ പുറത്താക്കിയ ചാമിക കരുണരത്‌നെയാണ് മത്സരം ലങ്കയ്ക്ക് അനുകൂലമാക്കിയത്.

ആരോണ്‍ ഫിഞ്ച് (0), മിച്ചല്‍ മാര്‍ഷ് (26), മാര്‍നസ് ലബുഷെയ്ന്‍ (14), അലക്‌സ് കാരി (19), ട്രാവിഡ് ഹെഡ് (17), കാമറൂണ്‍ ഗ്രീന്‍ (13), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.രണ്ട് പേര്‍ റണ്ണൗട്ടായി. പരമ്ബരയിലെ അവസാന ഏകദിനം വെള്ളിയാഴ്ച നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *