എല്ലാവരേയും പങ്കാളികളാക്കുന്നതിന്‍റെ ആവേശവുമായി സ്പൈസ് മണി അധികാരി വീണ

കൊച്ചി: പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഒന്‍പതു വര്‍ഷം മുന്‍പ് അവതരിപ്പിക്കപ്പെട്ട ശേഷം തുടര്‍ച്ചയായ വളര്‍ച്ചയോടെ 2.21 ട്രില്യണ്‍ രൂപ മൊത്തം ക്യാഷ് ബാലന്‍സ് ഉള്ള നിലയിലെത്തിയിരിക്കുകയാണ്. കര്‍ണാടകത്തിലെ മൈസൂരിനു സമീപമുള്ള ഒരു ഗ്രാമത്തിലെ 64 വയസുള്ള സ്പൈസ് മണി അധികാരിയായ വീണ ഈ വളര്‍ച്ചയ്ക്കു സംഭാവന ചെയ്തു കൊണ്ട് ഗ്രാമീണ മേഖലകളിലുള്ള ജനങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുകയാണ്.

വെല്ലുവിളികള്‍ മറികടന്ന് വനിതകള്‍ക്ക് നേട്ടമുണ്ടാക്കാനാവും എന്നതിനുള്ള മികച്ച ഉദാഹരണമാണ് വീണയുടെ കഥ. വിദൂര ഗ്രാമത്തിലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ നിന്നു വന്ന വീണ മൈസൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തന്‍റെ ഗ്രാമത്തില്‍ നിന്നാണു പ്രവര്‍ത്തിക്കുന്നത്. ജോലിയുള്ള തന്‍റെ മകനോടും മരുമകളോടും കൂടിയാണു വീണ താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറു മണിക്ക് എഴുന്നേറ്റ് അവര്‍ സ്പൈസ് മണി സേവനങ്ങള്‍ നല്‍കാനാരംഭിക്കും. മണി ട്രാന്‍സ്ഫര്‍, ബില്‍ അടക്കല്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളാണ് രാവിലെ ഒന്‍പതു മണി വരെ തന്‍റെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. അതിനു ശേഷം ഒരു സൈക്കിള്‍ അഗര്‍ബത്തി ഫാക്ടറിയിലേക്കു പോകുന്ന അവര്‍ അവിടെ അഞ്ചു മണി വരെ ദിവസക്കൂലിക്ക് ജോലിയെടുക്കും. വൈകുന്നേരങ്ങളില്‍ വീണ്ടും അവര്‍ സ്പൈസ് മണി സേവനങ്ങള്‍ നല്‍കും. തന്‍റെ ഈ സേവനങ്ങളിലൂടെ മൊത്തം 8,71,465 ഇടപാട് മൂല്യമാണ് അവര്‍ ഗണ്യമായി സംഭാവന ചെയ്തത്.

പ്രതിബദ്ധതയുള്ള സ്പൈസ് മണി അധികാരി മാത്രമല്ല വീണ. സമൂഹത്തിലെ ഒരു നേതാവു കൂടിയാണ്. ധര്‍മസ്ഥല ലേഡീസ് അസോസ്സിയേഷന്‍ പ്രസിഡന്‍റ് കൂടിയാണവര്‍. തന്‍റെ ഉപഭോക്താക്കളുടേയും ഗ്രാമിണരുടേയും ജീവിതത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതായി അവര്‍ അഭിമാനം കൊള്ളുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രമല്ല സ്പൈസ് മണിയുമൊത്തുള്ള യാത്രയിലൂടെ അവര്‍ കൈവരിക്കുന്നത്. അവിടെയുള്ള വനിതകള്‍ക്ക് അവര്‍ പ്രചോദനമാകുന്നു. ഉള്‍പ്പെടുത്തലിനു പ്രചോദനമാകുക എന്ന 2024-ലെ വനിതാ ദിന പ്രമേയത്തെ സുന്ദരമായി പ്രതിഫലിപ്പിക്കുന്നതാണ് അവരുടെ ജീവിതം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *