അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി വനിതാ ശാക്തീകരണ നീക്കങ്ങളുമായി ആമസോണ്‍ ഇന്ത്യ

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ വനിതാ ശാക്തീകരണത്തിനായുള്ള നിരവധി നീക്കങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍ത്തവാരോഗ്യം, സംരംഭകത്വ വികസനം, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, സാമൂഹിക അവബോധം തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാവും ഇതിന്‍റെ ഭാഗമായുണ്ടാവുക.

19 സ്ക്കൂളുകളിലായി 1900 വിദ്യാര്‍ത്ഥികള്‍ക്കു ഗുണകരമാകുന്ന രീതിയില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കലും അവയുടെ സംസ്ക്കരണവും സ്ക്കൂളുകളില്‍ നടപ്പാക്കുക, അത്യാധുനീക സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റുകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകര്‍ക്കായി പരിശീലനം നല്‍കുക, പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലുളള 2000ത്തിലേറെ വനിതകള്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കുക, വനിതാ ശാക്തീകരണ പരിപാടികളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്ന കമ്യൂണിറ്റി ക്യാമ്പുകള്‍ നടത്തുക തുടങ്ങിയവയാണ് ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുക.

വനിതകളുടെ ക്ഷേമം മാത്രമല്ല സമൂഹത്തില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള മുന്നേറ്റത്തിനു കൂടി ഈ നീക്കങ്ങള്‍ സഹായകമാകുമെന്ന് ആമസോണ്‍ ഇന്ത്യയുടെ ലാസ്റ്റ് മൈല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഡോ. കരുണ ശങ്കര്‍ പാണ്ഡേ പറഞ്ഞു.

ആമസോണിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വില്‍പന പങ്കാളികള്‍, പ്രവര്‍ത്തന ശൃംഖലാ പങ്കാളികള്‍, സാമൂഹിക ഗുണഭോക്താക്കള്‍, ജീവനക്കാര്‍, അസോസ്സിയേറ്റുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിപുലമായ അവസരങ്ങളാണ് ആമസോണ്‍ ഇന്ത്യ ലഭ്യമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *