പാര്‍വതി മുഖ്യ കഥാപാത്രമായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉയരെ’ വനിതാ ദിനത്തിന് കേരളത്തില്‍ റീ റിലീസ് ചെയ്യുന്നു. പിവിആറിന്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി ലുലു മാളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം 6.35നും കൊച്ചിയില്‍ ഉച്ചയ്ക്ക് 2.15നുമാണ് പ്രദര്‍ശനം.
ആസിഡ് ആക്രമണത്തിന് ഇരയായി ഒടുവില്‍ ആ വേദനകളെ അതിജീവിച്ച് പൈലറ്റാവുക എന്ന ലക്ഷ്യത്തിനു പിന്നാലെ പായുന്ന പല്ലവിയെന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ‘ഉയരെ’ പറഞ്ഞത്. നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രം കൂടിയായിരുന്നു ‘ഉയരെ’. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.