തമിഴ്‌നാട്ടില്‍ 25 കോടി ക്ലബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്

ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ വളരെ കുറവ് സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോള്‍ 25 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളം സിനിമ തമിഴ്‌നാട്ടില്‍ 25 കോടി ക്ലബില്‍ ഇടം നേടുന്നത്.ഈ നേട്ടത്തോടെ 2024ല്‍ തമിഴ്‌നാട്ടില്‍ നിന്ന് 25 കോടിയിലധികം രൂപ നേടുന്ന മൂന്നാമത്തെ ചിത്രമായും മഞ്ഞുമ്മല്‍ ബോയ്‌സ് മാറി.

ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍, ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍ എന്നീ സിനിമകളാണ് ഈ വര്‍ഷം 25 കോടിയിലധികം രൂപ തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്. രജനികാന്ത് കാമിയോ വേഷത്തിലെത്തിയ ലാല്‍സലാം എന്ന ചിത്രത്തിന് പോലും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്‌സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തമിഴില്‍ തുണയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര മേന്മയുള്ള ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *