സീ5 ഒടിടി അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി

കൊച്ചി: സീ5 ഒടിടിയുടെ വിജയകരമായ അഞ്ചു വര്‍ഷങ്ങള്‍ ആഘോഷിച്ചു കൊണ്ട് സീ5 111 പുതിയ ആകര്‍ഷക ടൈറ്റിലുകള്‍ അവതരിപ്പിച്ചു. ‘ഹുക്ക്ഡ് ടു 5’ എന്ന പേരില്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ ആഘോഷത്തിലാണ് ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമായുള്ള പുത്തന്‍ ആവേശം അവതരിപ്പിച്ചത്.

ധര്‍മ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഗുര്‍നീത് മോങ്കയുടെ സിഖ്യ എന്‍റര്‍ടൈന്‍മെന്‍റ്, ഭാനുഷലി സ്റ്റുഡിയോസ്, ദി വിറ്റല്‍ ഫീവര്‍, റോസ് ഓഡിയോ വിഷ്വല്‍സ്, അപ്ലൗസ് എന്‍റര്‍ടൈന്‍മെന്‍ര്, സുധീര്‍ മിശ്ര, വികാസ് ഭായ്, വിവേക് അഗ്നിഹോത്രി, നഗ്രജ് മഞ്ജുളെ തുടങ്ങിയവരുമായി സഹകരിച്ചാണ് ഈ നീക്കം. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നഡ, ബംഗ്ല, പഞ്ചാബി, മറാത്തി തുടങ്ങിയ ഭാഷകളിലായാണ് ദശലക്ഷക്കണക്കിനു പ്രേക്ഷകര്‍ക്ക് ഈ പുതിയ അനുഭവങ്ങള്‍ ലഭ്യമാക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് അവസരം നല്‍കുന്ന രീതിയിലാണ് പുതിയ അവതരണം. മലയാളം, തമിഴ്, തെലുഗു, ബംഗ്ലാ, പഞ്ചാബി, മറാത്തി ഭാഷകളിലായി കൂടുതല്‍ പ്രാദേശിക ഭാഷാ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാനുള്ള സീയുടെ സവിശേഷ ശ്രദ്ധയും പുതിയ നീക്കങ്ങളില്‍ കാണാം.

അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2023 സീ5 ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്ന് സീ5 ഇന്ത്യ കേള ചീഫ് ബിസിനസ് ഓഫിസര്‍ മനീഷ് കൈര പറഞ്ഞു. നൂറു ബില്യണിലേറെ മിനിറ്റുകള്‍ സ്ട്രീം ചെയ്യപ്പെട്ടത് തങ്ങള്‍ പുതുമകള്‍ക്കും മെച്ചപ്പെടുത്തലുകള്‍ക്കും വേണ്ടി നടത്തിയ നിക്ഷേപങ്ങളുടെ ഫലമായുണ്ടായ വളര്‍ച്ചയുടെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എവിടെയുമുള്ള വിനോദ പ്രേമികള്‍ക്ക് ഗുണകരമായ ഉള്ളടക്കം ലഭ്യമാക്കുന്നതിലാണ് സീ5 തുടക്കം മുതല്‍ ശ്രദ്ധിച്ചു വരുന്നത്. വിവിധ ഭാഷകളിലായുള്ള ഉള്ളടക്കം വിവിധ വിപണികളില്‍ സാന്നിധ്യം ഉറപ്പാക്കുകയും എല്ലാ പ്രായങ്ങളിലുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ വ്യവസായ റിപോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഒടിടി സംവിധാനമാണ് സീ5. വൈവിധ്യമാര്‍ന്ന ഉള്ളടക്കം ലഭ്യമാക്കുന്നതില്‍ ശ്രദ്ധിക്കുന്നതും നൂറിലേറെ വിഭാഗങ്ങള്‍ ഉള്ളതുമാണ് ഈ സംവിധാനം. അഞ്ചു ലക്ഷം മണിക്കൂറിലേറെ വരുന്ന ഓണ്‍ ഡിമാന്‍റ് ഉള്ളടക്കം, 160-ല്‍ പരം ലൈവ് ടിവി ചാനലുകള്‍, 3500 ഫിലിമുകളിലേറെയുള്ള സമ്പന്നമായ ലൈബ്രറി, 1750 ടിവി ഷോകള്‍, 700 ഒറിജിനലുകള്‍ തുടങ്ങിയ വിപുലമായ ഉള്ളടക്കമാണ് സീ5 12 ഇന്ത്യന്‍ ഭാഷകളിലായി നല്‍കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *