രാജ്യത്തുടനീളം എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച് പോയിന്‍റുകള്‍ തുറന്ന് ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗണ്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം.

നാല് സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ ടച്ച് പോയിന്‍റുകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കര്‍ണാടകയിലെ ബെലഗാവി, ദാവന്‍ഗരെ, വിജയപുര, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ & തൂത്തുക്കുടി, പഞ്ചാബിലെ മൊഹാലി & പത്താന്‍കോട്ട് എന്നിവിടങ്ങളിലാണ്. വില്‍പ്പന, പ്രീ-ഓണ്‍ഡ് കാര്‍ (ദാസ് വെല്‍റ്റ്ഓട്ടോ), വില്‍പ്പനാനന്തര സേവനം തുടങ്ങിയ സേവനങ്ങളാണ് ഈ ടച്ച്പോയിന്‍റുകള്‍ ലഭ്യമാക്കുന്നത്.

ഈ പുതിയ ടച്ച്പോയിന്‍റുകളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ഫോക്സ്വാഗണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാനും അവര്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എട്ട് പുതിയ ടച്ച് പോയിന്‍റുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

ഉദ്ഘാടനം ചെയ്ത പുതിയ ടച്ച്പോയിന്‍റുകളില്‍ സെയില്‍സ് & സര്‍വീസ് അംഗങ്ങളുടെ മികച്ച ഒരു ടീമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സെയില്‍സ് ടച്ച് പോയിന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോകളായ 5-സ്റ്റാര്‍ ജിഎന്‍സിഎപി-റേറ്റഡ് ഫോക്സ്വാഗണ്‍ വെര്‍ടസ് & ടൈഗൂണ്‍, അതിന്‍റെ മുന്‍നിര എസ്യുവിഡബ്ല്യു, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എന്നിവ ഉള്‍പ്പെടുന്നു.

ഫോക്സ്വാഗണ്‍ ഇന്ത്യ, ദാസ് വെല്‍റ്റ്ഓട്ടോയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ്സിലൂടെ മള്‍ട്ടി-ബ്രാന്‍ഡുകളുടെ വാങ്ങല്‍, വില്‍പ്പന, കൈമാറ്റം, നവീകരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട്, സേവന ടച്ച്പോയിന്‍റുകളില്‍ ഉപഭോക്താക്കളുടെ അറ്റകുറ്റപ്പണി ആവശ്യകതകളും നിറവേറ്റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *