വാഷിങ്ങ് മെഷീനില്‍ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ച് സാംസങ്ങ്

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് പുതിയ എഐ എക്കോബബിള്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ്ങ് മെഷീന്‍ ശ്രേണി അവതരിപ്പിച്ചു. 70 ശതമാനം കുറവ് കരണ്ടും 50 ശതമാനം കുറവ് വാഷ് ടൈമും 45.5 ശതമാനം തുണികള്‍ക്ക് സംരക്ഷണവും പ്രദാനംചെയ്യുന്ന ഈ ശ്രേണി ഐ.ഐ വാഷ്, ക്യു ഡ്രൈവ്, ഓട്ടോ ഡിസ്‌പെന്‍സ് തുടങ്ങിയ അത്യാധുനിക സവിശേഷതകളടങ്ങിയ 11 കിലോ വിഭാഗത്തിലെ ആദ്യ വാഷിങ്ങ് മെഷീനാണ്.

പുതിയ എ.ഐ വാഷ് ഫീച്ചര്‍ ലോഡിന്റെ ഭാരം മനസിലാക്കുകയും വെള്ളത്തിന്റെയും ഡിറ്റര്‍ജന്റിന്റെയും അളവ് മനസിലാക്കി തുണിയുടെ മൃദുത്വം മനസിലാക്കുകയും അതിനെ സംരക്ഷിക്കുന്ന രീതിയില്‍ കഴുകുകയും കറങ്ങുന്ന സമയം ക്രമീകരിക്കുകയും ചെയ്യുന്നു.

കൂടാതെ, ക്യു-ബബിള്‍ സാങ്കേതികവിദ്യയും ഡൈനാമിക് ഡ്രം റൊട്ടേഷനും അധിക വാട്ടര്‍ ഷോട്ടുകളും സംയോജിപ്പിച്ച് വേഗത്തില്‍ ഡിറ്റര്‍ജെന്റ് തുണികളുമായി ചേരാനായി കൂടുതല്‍ ശക്തമായ കുമിളകള്‍ സൃഷ്ടിച്ച് അലക്ക് സമയം 50 ശതമാനം കുറയ്ക്കുന്നതാണ് ക്വിക്‌ഡ്രൈവ് സാങ്കേതികവിദ്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *