ഊട്ടി: ഊട്ടിയില്‍ പൂക്കളുടെ ഉത്സവം തുടങ്ങി. വിജയനഗരം ഗാര്‍ഡനില്‍ പതിമൂന്നാമത് റോസ് ഷോയ്ക്ക് തുടക്കമായി. ജില്ലാ ഭരണകൂടം കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് റോസ് ഷോ നടത്തുന്നത്.15,000 റോസ് പുക്കള്‍ ഉപയോഗിച്ച് കൃഷിവകുപ്പ് നിര്‍മിച്ച വീണയുടെ മാതൃകയാണ് പ്രദര്‍ശനനഗരിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ഇരുപതടി നീളവും ആറടി വീതിയുമാണ് വീണയുടെ മാതൃകയ്ക്ക്. കൃഷിവകുപ്പ് 6,000 പൂക്കള്‍ ഉപയോഗിച്ച് തയാറാക്കിയ റോസ് പാരച്യൂട്ട്, 5,000 പൂക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച കംഗാരു, 4,000 പൂക്കളില്‍ തീര്‍ത്ത കാര്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് കൗതുകമായി. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള റോസാപ്പൂക്കളുടെ പ്രദര്‍ശനം ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുനിന്നും ഉത്തരേന്ത്യയില്‍ നിന്നും ധാരാളംപേര്‍ ഇവിടെ എത്തുന്നുണ്ട്.
FLASHNEWS