ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. പൊതുജന പെരുമുന വിമതന്‍ ഡള്ളസ് അലഹപ്പെരുമായെ 134 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്.225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് വോട്ട് ചെയ്തത്.

82 വോട്ടുകളാണ് അലഹപ്പെരുമയ്ക്ക് കിട്ടിയത്. നാല് വോട്ടുകള്‍ അസാധുവായി. കഴിഞ്ഞ ദിവസമാണ് ഗോതബായ രാജപക്സെ പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് യുഎന്‍പി നേതാവായ റെനില്‍ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി ചുമതല വഹിച്ചുവരികയായിരുന്നു.

ഒരു വര്‍ഷത്തിനകം രാജ്യത്തെ സമ്ബദ് വ്യവസ്ഥ സുസ്ഥിരമാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം തിരഞ്ഞെടുപ്പ് ഫലം പ്രക്ഷോഭകര്‍ അംഗീകരിച്ചിട്ടില്ല. രാജപക്‌സെ കുടുംബത്തിന്റെ നോമിനിയാണ് റെനിലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *