മഴയാത്രകളിലെ വ്യത്യസ്തത തേടി നെല്ലിയാമ്പതിയും വാഗമണ്ണും പോകാം

മഴക്കാലത്ത് കേരളത്തിലെ യാത്രകള്‍ കാഴ്ചകളും അനുഭവങ്ങളും തേ‌ടിയുള്ള പോക്കാണ്. മഴക്കാലത്തെ കുന്നുകയറ്റവും ട്രക്കിങ്ങും തീരങ്ങളിലെ കാഴ്ചകളുമെല്ലാമായി ഓരോരോ രസകരമായ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കാം.

മഴക്കാല യാത്രകളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് പാലക്കാ‌ട് ജില്ലയിലെ നെല്ലിയാമ്ബതി തിരഞ്ഞെ‌ടുക്കാം. കാടും കാടിന്റെ കാഴ്ചകളും കണ്ട് മനസ്സുനിറഞ്ഞു നില്‍ക്കുന്ന യാത്രാനുഭവങ്ങളാണ് നെല്ലിയാമ്ബതി ഓരോ സഞ്ചാരിക്കും നല്കുന്നത്. പശ്ചിമഘ‌ട്ടത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഇവിടം പാലക്കാ‌ടു നിന്നും 52 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പാവപ്പെ‌ട്ടവരുടെ ഊ‌ട്ടി എന്നു സഞ്ചാരികള്‍ വിളിക്കുന്ന നെല്ലിയാമ്ബതി മികച്ച ഒരു യാത്രാ പാക്കേജാണ് നല്കുന്നത്. കാടിന്റെ രസങ്ങളും മഴക്കാഴ്ചകളും പശ്ചിമഘട്ടത്തിലെ താഴ്വാരങ്ങളും എല്ലാം ഇവി‌ടെ ആസ്വദിക്കാം. ഏത് കാഴ്ചയിലും ഇവിടെ മുന്നിട്ടു നില്‍ക്കുന്നത് കാടിന്റെ കാഴ്ചകള്‍ തന്നെയാണ്.

തേയിലത്തോട്ടങ്ങളും കാപ്പിത്തോ‌ട്ടഘങ്ങളും മാത്രമല്ല, ഓറഞ്ച് തോട്ടങ്ങളും ഇവിടെ കാണുവാനുണ്ട്.
പ്രകൃതിസ്നേഹികള്‍ക്ക് ആവോളം ആസ്വദിക്കുവാനുള്ള കാഴ്ചകള്‍ നെല്ലിയാമ്ബതിയും പരിസരവും ഒരുക്കുന്നു.

വാഗമണ്‍

മഴക്കാലത്ത് മേഘങ്ങളുടെ കൂടാരത്തിലേക്ക് കയറിച്ചെല്ലണമെങ്കില്‍ നേരെ വാഗമണ്ണിനു പോകാം. നട്ടുച്ചയ്ക്കു പോലും കോടമഞ്ഞിറങ്ങി നില്‍ക്കുന്ന ഇവി‌ടുത്തെ മഴയ്ക്ക് പ്രത്യേക സുഖമാണ്. മുന്നറിയിപ്പൊന്നും തരാതെ പെട്ടന്നു കറ‍ുത്തിരുളുന്ന മാനവും പെയ്യുന്ന മഴയും ഇവിടേക്കുള്ള യാത്രയുടെ രസങ്ങളാണ്. കുന്നുകളില്‍ നിന്നും കുന്നുകളിലേക്കുള്ള യാത്രയും പുല്‍മേ‌ടുകളും മൊ‌ട്ടക്കുന്നും പൈന്‍മരക്കാടുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മുരുകന്‍ ക്ഷേത്രവും തങ്ങള്‍പാറയും കുരിശുമല ആശ്രമവും പ്രദേശത്തിന്റെ മതസൗഹാര്‍ദത്തെ സൂചിപ്പിക്കുന്നു.

മലമടക്കുകള്‍ക്കിടയില്‍ പ്രകൃതി സൗന്ദര്യത്തോ‌ട് ചേര്‍ന്നു കിടക്കുന്ന വാഗമണ്‍ പാറകയറ്റത്തിനും പ്രസിദ്ധമാണ്.
കേരളത്തിലെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് ആയ കാരവന്‍ മെഡോസ് സ്ഥിതി ചെയ്യുന്നതും വാഗമണ്ണിലാണ്. കാരവാന്‍ യാത്രകളു‌ടെ അനുഭവങ്ങള്‍ തേടി നിരവധി പ്രാദേക സ‍ഞ്ചാരികളും വിദേശികളും ഇവിടെയെത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *