‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ അടുത്ത ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് രവി തേജ

രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ അടുത്ത ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് താരം. ശരത് മാണ്ഡവ സംവിധാനം ചെയ്ത് ശരത് മാണ്ഡവ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
അതിനാല്‍ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ നഷ്ടം നികത്താന്‍ അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറായിരിക്കുകയാണ് രവി തേജ. സുധാകര്‍ ചെറുകുറി ( Sudhakar Cherukuri) ആണ് ചിത്രം നിര്‍മിച്ചത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്.

ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നായകന്‍ രവി തേജയുടെ മാസ് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു. പക്ഷേ രവി തേജയ്ക്ക് ചിത്രത്തിന്റെ തിയറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു.
‘രാമറാവു ഓണ്‍ഡ്യൂട്ടി’ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തിയത്. മലയാളി താരം രജിഷ വിജയന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *