മധു കൊലക്കേസ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്‌ വിളിച്ചു വരുത്താൻ ഉത്തരവ്

മധു കൊലക്കേസ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്‌ വിളിച്ചു വരുത്താൻ ഉത്തരവ്. 2 മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടും ഹാജരാക്കാൻ ഉത്തരവ്. റിപ്പോർട്ട്‌ തയ്യാറാക്കിയവരെ വിസ്തരിക്കും. റിപ്പോർട്ട് തയ്യാറാക്കിയവരിൽ ഇന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടറുമുണ്ട്. ഏഴാം തീയതിക്ക് മുമ്പ് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് രണ്ടും കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം.

നാല് വർഷം മുമ്പ് നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ടാണ്. അത് ഇതുവരെ കേസ് ഫയലിനൊപ്പം ചേർന്നിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്. ഹർജിക്ക് പിന്നാലെ ഇതിൽ വലിയ രീതിയിൽ വാദപ്രതിവാദം നടന്നു. എന്തിനാണ് ഈ റിപ്പോർട്ടിൻമേൽ കോടതി സമയം ചെലവഴിക്കുന്നത് എന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. എന്നാൽ അതിനെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തു.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്‍ജ് നാ​ഗമുത്തു നടത്തിയചില റോളിം​ഗുങ്ങൾ പരാമർശിച്ചാണ് ഈ മജിസ്റ്റീരിയൽ. പ്രത്യേകിച്ച മജിസ്ട്രേറ്റ് നടത്തുന്ന അന്വേഷണത്തിന്റെ മൂല്യം കോടതിയെ ബോധിപ്പിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏഴാം തീയതിക്ക് മുമ്പ് രണ്ട് റിപ്പോർട്ടുകളും കോടതിയിൽ ഹാജരാക്കണം. അതിന് ശേഷം സമൻസ് അയച്ച് രണ്ടുപേരെയും വിളിച്ചു വരുത്തി വിസ്തരിക്കുന്ന നടപടി ക്രമങ്ങളിലേക്ക് മണ്ണാർക്കാട് വിചാരണക്കോടതി പോകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *