ജീത്തു ജോസഫ് ആസിഫ് അലി ചിത്രം കൂമന്‍റെ ബുക്കിംഗ് ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ U/A സര്‍ട്ടിഫിക്കറ്റുമായി നാളെ പ്രദര്‍ശനത്തിന് എത്തും.

സിനിമയുടെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ നായകനാകുന്നത്.

ജിത്തുവിന്റെ അവസാന ചിത്രമായ 12ത് മാന്‍ എഴുതിയ കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫുമായി ജീത്തു ആദ്യമായി ഒന്നിക്കുന്ന പ്രൊജക്‌ട് നിര്‍മ്മിക്കുന്നത് ആല്‍വിന്‍ ആന്റണിയാണ്. രഞ്ജി പണിക്കര്‍, ബാബുരാജ് എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്.

വിഷ്ണു ശ്യാം ആണ് കൂമന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വി എസ് വിനായക് എഡിറ്റിംഗും ദൃശ്യം 2 ന്റെ ഛായാഗ്രഹണം നിര്‍വഹിച്ച സതീഷ് കുറുപ്പുമാണ് ക്യാമറ ചലിപ്പിക്കുന്നത്.

Sharing is Caring