റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസും ഏറ്റവും പുതിയ സംസാര വിഷയവും. കഴിഞ്ഞ ആഴ്ച തീയറ്ററുകളില്‍ എത്തിയ ചിത്രം വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവും കൊണ്ട് ശ്രദ്ധനേടുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. തീയറ്ററില്‍ മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്.
ഈ അവസരത്തില്‍ അബുദാബിയില്‍ റോഷാക്കിന്റെ വിജയം ആഘോഷിക്കുകയാണ് മമ്മൂട്ടി. റോഷാക്കിന്റെ വിജയാഘോഷം നടന്നത് അബുദാബി ഡാല്‍മ മാളില്‍ വച്ചാണ്. ആയിരക്കണക്കിന് ആളുകളാണ് മാസ് ലുക്കില്‍ എത്തിയ മമ്മൂട്ടിയെ കാണാനായി മാളില്‍ എത്തിച്ചേര്‍ന്നത്. മമ്മൂട്ടിക്കൊപ്പം സിനിമയെ പ്രതിനിധീകരിച്ചു കൊണ്ട് പരിപാടിയില്‍ ഗ്രേസ് ആന്റണി, ജോര്‍ജ്, ഷറഫുദ്ദീന് തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയില്‍ റോഷാക്കിലെ വീഡിയോ ഗാനവും റിലീസ് ചെയ്തിരുന്നു.
9.75 കോടി രൂപയാണ് ചിത്രം ആദ്യ വാരം കേരളത്തില്‍ നിന്ന് മാത്രം നേടിയത്. ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്ബനി ആണ് ചിത്ര൦ നിര്‍മിച്ചിരിക്കുന്നത്