
ഏതെങ്കിലും ആശയത്തെ നിരോധന നിയമം കൊണ്ട് ഇല്ലാതാക്കാനാവില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സംഘടനകളെയും ഇങ്ങനെ ഇല്ലാതാക്കാൻ കഴിയില്ല. കേരളാ സ്റ്റോറിയുടെ വസ്തുത വിശദീകരിച്ച് ജനങ്ങളെ ശരിയായ ദിശയിലേക്ക് കൊണ്ടുവരണം. കേരളാ സ്റ്റോറിക്ക് ഒരു ലക്ഷ്യമുണ്ട്. കേരളം മതേതര ജനാധിപത്യ സംസ്ഥാനമാണ്.
ഏഴ് വർഷത്തിനിടെ ഇവിടെ മതസ്പർദ്ധയും ശത്രുതയും ഉണ്ടായിട്ടില്ല. കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ദ കേരളാ സ്റ്റോറി സിനിമ ഉണ്ടാക്കിയതിന് പിന്നിൽ. അത് നാടിന് ആപത്താണ്. ജനം അത് തിരിച്ചറിയണം. ഇല്ലാത്ത സംഭവത്തെ ഉള്ളതാക്കി സിനിമയിലൂടെ ചിത്രീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

