സൂപ്പർ സ്റ്റാർ രജനീ കാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടി റോജ രംഗത്ത്

സൂപ്പർ സ്റ്റാർ രജനീ കാന്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തെലുങ്ക് നടിയും ആന്ധ്രാപ്രദേശ് മന്ത്രിയുമായ റോജ രംഗത്ത്. നന്ദമുരി താരക രാമ റാവുവിന്റെ (എൻടിആർ) നൂറ് വർഷങ്ങൾ എന്ന പരിപാടിയിലെ രജനികാന്തിന്റെ പ്രസംഗത്തെ എടുത്താണ് റോജയുടെ പ്രതികരണം. ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവാണ് റോജ.

എന്‍ടിആര്‍ ആന്ധ്ര ജനതയ്ക്ക് ദൈവത്തെപ്പോലെയാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു വേദിയില്‍ വന്ന് അദ്ദേഹത്തെ കൊലപ്പെടുത്തി അദ്ദേഹത്തിന്‍റെ പാര്‍ട്ടി തട്ടിയെടുത്ത ഒരാളെ പുകഴ്ത്തി രാഷ്ട്രീയ പ്രസംഗമാണ് രജനി നടത്തിയത്. തെലുങ്ക് ജനതയുടെ മനസില്‍ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും സീറോയായി എന്ന് റോജ വിമര്‍ശിച്ചു.ആന്ധ്രപ്രദേശിലെ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ല.ആന്ധ്രയില്‍ വന്ന് ചന്ദ്രബാബു നായിഡുവിന്‍റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് ചന്ദ്രബാബു നായിഡു നല്‍കിയ സ്ക്രിപ്റ്റ് വായിക്കുകയായിരുന്നു എന്നും റോജ ആരോപിച്ചു.എന്‍ടിആര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ചന്ദ്ര ബാബു നായിഡുവിനെ അനുഗ്രഹിക്കും എന്നായിരുന്നു രജനിയുടെ പരാമർശം. ഇതാണ് റോജയഎ ചൊടിപ്പിച്ചത്.

രജനികാന്ത് മാപ്പ് പറയണോ എന്ന ചോദ്യത്തിന് അത് അദ്ദേഹത്തിന്റെ താല്പര്യമാണെന്നും രോജ പ്രതികരിച്ചു.1999 ലാണ് റോജ തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയായിരുന്നു തുടക്കം. എന്നാല്‍ 2009 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നാഗേരി മണ്ഡലത്തില്‍ നിന്നും വിജയിച്ച റോജ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണം നേടിയപ്പോള്‍ മന്ത്രിയുമായി. ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം ആദ്യകാലത്തെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് റോജ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *