
തിരുവനന്തപുരം: കെ.എം.എം.എല്ലിലെ വാതക ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഇന്റലിജന്‍സ് എഡിജിപി എ. ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. വാതക ചോര്‍ച്ചയില്‍ അട്ടിമറി ആരോപണം ശ്രദ്ധയില്‍പെട്ടതായും അന്വേഷണ പരിധിയില്‍ അട്ടിമറി സാധ്യതയും ഉള്‍പ്പെടുത്തിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
വാതകചോര്‍ച്ച ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായി മുന്‍ വ്യവസായമന്ത്രി എളമരം കരീം ആരോപിച്ചു. പ്ലാന്റ് പ്രവര്‍ത്തിക്കാത്ത സമയത്ത് വാതകചോര്‍ച്ച ഉണ്ടായത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാതക ചോര്‍ച്ചയുണ്ടായ ചവറ കെ.എം.എം.എല്ലില്‍ വിദഗ്ധസംഘം പരിശോധന നടത്തി. പൊലീസും ഫോറന്‍സിക് വിദഗ്ധരും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
