കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കരടു വിജ്ഞാപനമായി

download (2)ദില്ലി: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിക്കുന്നതു സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനം തയ്യാറായി. വിജ്ഞാപനം ചൊവ്വാഴ്ച നിയമമന്ത്രാലയത്തിനു കൈമാറും.
കേരളത്തിന്റെ ആവശ്യങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ പരിസ്ഥിതി മന്ത്രാലയത്തിനു കഴിഞ്ഞതായി പരിസ്ഥിതി വകുപ്പു സെക്രട്ടറി ഡോ വി രാജഗോപാലന്‍ പറഞ്ഞു. പരിസ്ഥിതിവകുപ്പുകൈകാര്യം ചെയ്യുന്ന മന്ത്രി വീരപ്പമൊയ്‌ലി സ്ഥലത്തില്ലാതിരുന്നതിനാലാണ് കരട് തിങ്കളാഴ്ച കൈമാറാന്‍ കഴിയാതിരുന്നത്.
കരടുവിജ്ഞാപനം പുറത്തുവന്നാല്‍ വീണ്ടും അതേക്കുറിച്ച് ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ ആരായാന്‍ ആറുമാസം സമയം നല്‍കേണ്ടി വരും. ഫലത്തില്‍ അടുത്ത സര്‍ക്കാറിന്റെ കാലത്തേ, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്മേലുള്ള അന്തിമതീരുമാനം ഉണ്ടാവാനിടയുള്ളൂ.

Sharing is Caring