റിയാദ്: സൗദി അറേബ്യയില്‍ കാര്‍ അപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. മരിച്ചവരെല്ലാം ഒരുകുടുംബത്തില്‍ പെട്ടവരാണ്. കാസര്‍ഗോഡ് കുമ്പള ബേക്കൂര്‍ കെടാക്കല്‍ ഹൗസില്‍ അറബിന്‍, ഭാര്യ ഐഷാബീ മകന്‍ അബ്ദുള്‍ ലത്തിഫ്, ലത്തീഫിന്റെ എട്ടുമാസം പ്രായമുള്ള മകനുമാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ ലത്തീഫിന്റെ ഭാര്യക്കും രണ്ടുമക്കള്‍ക്കും ഭാര്യാ സഹോദരനും ബന്ധുവിനും സാരമായി പരിക്കേറ്റിടുണ്ട്. ഇവരെ ബദീയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മക്ക-റിയാദ് ഹൈവേയിലാണ് അപകടം.
ഉംറ നിര്‍വഹിച്ചതിനു ശേഷം മടങ്ങവെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സൗദി പോലീസ് അറിയിച്ചു.