കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്;ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തൃശ്ശൂർ:ഹൈക്കോടതി ഇന്ന് വീണ്ടും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഹര്‍ജി പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമാണ് കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യമെന്നു൦ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഫലപ്രദമായിട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മുന്‍ ജീവനക്കാരന്‍ ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാങ്ക് സിപിഎം നിയന്ത്രണത്തിലുള്ളതിനാല്‍ അന്വേഷണത്തെ കൃത്യമായ ദിശയില്‍ ഓള്‍ നീങ്ങുന്നതെന്ന് കാട്ടിയാണ് മുന്‍ ജീവനക്കാരന്‍ ഹര്‍ജി നല്‍കിയത്. അതിനാല്‍ ഫലപ്രദമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്ഥാപിത താല്‍പ്പര്യങ്ങളോടെയാണ് ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജീവനക്കാരന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *