മർകസ് സ്കൂൾ കേന്ദ്രസഹായത്തോടെ നിർമ്മിച്ച അടൽ ടിങ്കറിങ് ലാബ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മർകസ് സ്കൂൾ കൊയിലാണ്ടിയിൽ കേന്ദ്രസഹായത്തോടെ നിർമ്മിച്ച അടൽ ടിങ്കറിങ് ലാബ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാനും സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും പ്രായോഗിക പഠനം ഉറപ്പുവരുത്താനും വേണ്ടി നീതി ആയോഗിന് കീഴിൽ ആവിഷ്കരിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബുകൾ.

റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽസ്, ഡിസൈനിങ്, പ്രോഗ്രാമിംഗ് തുടങ്ങിയവയുടെ പഠനത്തിന് ആവശ്യമായ ലാബുകളും ഐടി അധിഷ്ഠിത സെമിനാർ ഏരിയയും ഉൾക്കൊള്ളുന്ന ഈ പദ്ധതി 1500 ചതുരശ്ര അടി ഹാളിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷനായി.

മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ഡോക്ടർ അബ്ദുസ്സലാം, എം ഡിറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മഹേശൻ എന്നിവർ സംസാരിച്ചു.

വിദ്യാർഥികളുടെ പഠനത്തിൽ ശാസ്ത്രവും സാങ്കേതികതയും പ്രധാനഭാഗമാണെന്നും പഠനത്തോടൊപ്പം ധാർമികത കൂടി ഉൾപ്പെടേണ്ടത് അനിവാര്യമാണെന്നും ഉദ്ഘാടനം നിർവഹിച്ച കെ മുരളീധരൻ എംപി പറഞ്ഞു.

മത്സര പരീക്ഷകൾ എൻട്രൻസ് എന്നിവയ്ക്ക് പരിശീലനം നൽകുന്ന EasyEnt പദ്ധതിയുടെ ലോഞ്ചിങ് മർകസ് നോളജ് സിറ്റി ചീഫ് ഓപ്പറേഷൻസ് ഓഫീസർ അഡ്വക്കറ്റ് തൻവീർ ഉമർ നിർവഹിച്ചു.

സി പി ഉബൈദുള്ള സഖാഫി കെ.എം അബ്ദുൽ ഖാദർ
തുടങ്ങി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽമജീദ് ഇർഫാനി സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽകരീം നിസാമി നന്ദിയും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *