ഒ.ബി.സി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസ് തീരദേശ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നത് തീരദേശമേഖലയിലെ മത്സ്യതൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമാണ്. പല ആവശ്യങ്ങൾക്കായി മത്സ്യതൊഴിലാളികൾ നിരന്തരം ആശ്രയിക്കുന്ന ഈ ഓഫീസ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ കിഴക്കു വശത്താണ് നിലവിലുള്ളത്. അവിടെ എത്തിച്ചേരാനുള്ള മത്സ്യതൊഴിലാളികളുടെ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും വളരെ കൂടുതലാണ് . തീരദേശ മേഖലയിലേക്ക് ഈ ഓഫീസ് മാറ്റിയാൽ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യമാകും. തീരദേശ മേഖലയിൽ നിലവിൽ സൗകര്യപ്രദമായ വാടക കെട്ടിടങ്ങൾ ധാരളം ലഭ്യമാണ് എന്ന സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ വർഷങ്ങളായി ആവശ്യപ്പെടുന്ന ഈ വിഷയത്തിൽ എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ഒ.ബി.സി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന ധർണ്ണയിൽ OBC മോർച്ച ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മത്സ്യഭവൻ ഓഫീസർക്ക് പ്രവർത്തകർ സമർപ്പിച്ചു.

ധർണ്ണ OBC മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. OBC മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിയും കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലറുമായ വൈശാഖ് കെ.കെ, അജയഘോഷ് , മാധവൻ ഒ, രാജേഷ് ഏഴു കുടിക്കൽ,രവി വല്ലത്ത്, ജിതേഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *