അര്‍ബുദം, പ്രമേഹം,ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില കുറച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : മരുന്നുകളുടെ വില എഴുപത് ശതമാനം വരെ കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലെന്ന് സൂചന. ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക .

വിലയില്‍ ഏഴുപത് ശതമാനത്തിന്റെ വരെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഇത് സംബന്ധിച്ച പ്രഖ്യാപനം ആഗസ്റ്റ് 15 ന് ഉണ്ടാകും എന്നാണ് വിവരം. ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരുന്നു.

ഈ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം .അവശ്യ മരുന്നുകളുടെ വില കുറയ്ക്കാനുള്ള നീക്കം .അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.അങ്ങനെ വന്നാല്‍ അതില്‍ ഉള്‍പ്പെടുന്ന രാസഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കാനാകില്ല.

രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാലാണത്. ജീവിതശൈലി രോഗങ്ങള്‍ക്കും അര്‍ബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും നിലവില്‍ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാല്‍ തന്നെ വിലയില്‍ ഗണ്യമായ മാറ്റം ഉണ്ടാകും.

കഴിഞ്ഞ ഏപ്രിലില്‍ 40000ല്‍ അധികം മരുന്നുകള്‍ക്ക് വില കൂടിയിരുന്നു.വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട ഈ മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10ശതമാനം വര്‍ധന നടത്താം, ഇതനുസരിച്ചാണ് ഏപ്രിലില്‍ വില കൂടിയത്.അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ – മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയര്‍ന്നിരുന്നു. വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കല്‍ അനുസരിച്ചാണ് മരുന്ന് നിര്‍മാണത്തിനുള്ള പാരസെറ്റമോള്‍ അടക്കം 871 രാസഘടകങ്ങള്‍ക്ക് വില കൂട്ടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *