സുവര്‍ണ ഫാല്‍ക്കണുമായി ഹമദ് വിമാനത്താവളം

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശില്‍പങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു അതിഥികൂടി. ഖത്തറിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനായി ദേശീയ പക്ഷിയായ ഫാല്‍ക്കണി​െന്‍റ സുവര്‍ണ രൂപമാണ് രാജ്യാന്തര വിമാനത്താവളത്തിലെ ആഗമനകേന്ദ്രത്തിനടുത്ത് സ്​ഥാപിച്ചിരിക്കുന്നത്. പ്രശസ്​ത ഡച്ച്‌ ശില്‍പിയായ ടോം ക്ലാസനാണ് ശില്‍പം രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ ഫാല്‍ക്കണ്‍ പ്രതിമ അനാച്ഛാദനം ചെയ്തതായി ഖത്തര്‍ മ്യൂസിയംസ്​ ചെയര്‍പേഴ്സന്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.

ഫാല്‍ക്കണ്‍ പക്ഷിയുടെ നിര്‍മലമായ തൂവലില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച സുവര്‍ണ ശില്‍പത്തിലെ രേഖകള്‍ ഖത്തറില്‍നിന്നും ലോകത്തിെന്‍റ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന റൂട്ടുകളെയാണ് സൂചിപ്പിക്കുന്നതെന്നും ശൈഖ അല്‍ മയാസ ആല്‍ഥാനി വ്യക്തമാക്കി.

ശില്‍പത്തിലെ വളവുചുളിവുകള്‍ അറബി കാലിഗ്രഫിയെയും പരമ്ബരാഗത ഖത്തരി വസ്​ത്രത്തിലെ ചുളിവുകളെയും ഓര്‍മിപ്പിക്കുന്നതാണ്. വിമാനത്താവളത്തില്‍ പ്രത്യേകം തയാറാക്കിയ ഭാഗത്താണ് പ്രതിമ സ്​ഥാപിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ആഗമന ഹാളില്‍ ടോം ക്ലാസന്‍ തന്നെ രൂപകല്‍പന ചെയ്ത ഒറിക്സ്​ ശില്‍പവും സ്​ഥാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *