ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സര്‍ക്കാര്‍

ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സര്‍ക്കാര്‍. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണമെന്ന് ആണ് നിര്‍ദേശം.

ഇതിനുള്ള നടപടികള്‍ ഈ മാസം പൂര്‍ത്തീകരിക്കണം.കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിര്‍ബന്ധമാക്കിയത്.

ഹാജര്‍ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിംഗ് ഒരുക്കിയിരുന്നത്. എന്നാല്‍, സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്‌നം സംഭവിച്ചതിനാല്‍ പഞ്ചിംഗ് നീട്ടി വയ്ക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *