നടി ഗായത്രി രഘുറാം ബിജെപിയില്‍ നിന്നും പുറത്തേയ്ക്ക്


നടി ഗായത്രി രഘുറാം ബിജെപിയില്‍ നിന്നും പുറത്തേയ്ക്ക്. പാര്‍ട്ടി തമിഴ്‌നാട് ഘടകത്തിനുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാരോപിച്ചാണ് ഗായത്രിയുടെ രാജി. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ കാരണമാണ് പാര്‍ട്ടി വിടുന്നതെന്നും ഗായത്രി പറഞ്ഞു.


എന്നാല്‍, പാര്‍ട്ടിക്ക് അപകീര്‍ത്തകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മാസങ്ങള്‍ക്ക് മുന്‍പ് ഗായത്രിയെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗായത്രി രാജി നല്‍കിയത്.




Sharing is Caring