മഠത്തിനെതിരെ പരാതി ഗെയില്‍ നേരിട്ട് മൊഴി നല്‍കണമെന്ന്

28-amma-book1കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനു നേരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ അമ്മയുടെ മുന്‍ ശിഷ്യ, ആസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വില്ലിന് കരുനാഗപ്പള്ളി പൊലീസ് ഇ മെയില്‍ സന്ദേശം അയച്ചു.
ട്രെഡ്വെല്‍, തന്റെ ഹോളി ഹെല്‍ എന്ന പുസ്തകത്തില്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നേരിട്ടോ രേഖാമൂലമോ മൊഴി നല്‍കണം എന്നാണ് ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആശ്രമത്തില്‍ അന്തേവാസി ആയിരിക്കെ താന്‍ ലൈംഗികപീഡനത്തിന് ഇരയായെന്ന് ട്രെഡ്‌വെല്‍ ആരോപിച്ചിരുന്നു. മാതാ അമൃതാനന്ദമയിയുടേത് കച്ചവട സാമ്രാജ്യമാണെന്നും കോടിക്കണക്കിന് രൂപ സ്വിസ് ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അവര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *