കോഴിക്കോട്: വാടകക്കാരനെ കെട്ടിടമുടമയും സംഘവും തീകൊളുത്തിക്കൊന്നു. മരിച്ചയാളുടെ മരണമൊഴിയിലാണ് സംഭവം പുറത്തായത്. കോഴിക്കോട് നഗരമധ്യത്തില്‍ മാനാഞ്ചിറ ഹോഡ് പോസ്റ്റ് ഓഫീസിന് സമീപം അമരാവതി ലോഡ്ജ് കെട്ടിടത്തിലെ ഒരു മുറി വാടകയ്‌ക്കെടുത്ത കക്കോടി സ്വദേശി പുളിയുള്ളതില്‍ ഭക്തവത്സലന്‍ ആണ് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് മുറിയ്ക്കുള്ളില്‍ ഭക്തവത്സലനെ പൊള്ളലേറ്റ നലയില്‍ കണ്ടെത്തിയത്.
15 വര്‍ഷമായി ഇവിടെ മുറിയെടുത്ത് താമസിച്ച് ചിത്രം വരയ്ക്കുകയും അവ വില്‍പ്പന നടത്തുകയും ചെയ്യുകയായിരുന്നു ഭക്തവത്സലന്‍. കടമുറി ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഏറെക്കാലമായി തര്‍ക്കമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് കെട്ടിടം ഉടമയും ഗുണ്ടകളും ചേര്‍ന്ന് തന്നെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്ന് ഭക്തവത്സലന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പൊലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയത്.
കെട്ടിയം ഉടമകളായ ജഗദീഷ്, രൂപേഷ് എന്നിവരും മറ്റ് ആറുപേരും ചേര്‍ന്നാണ് തന്റെ മേല്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതെന്നാണ് മൊഴില്‍ ഇയാള്‍ വ്യക്തമാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
